
Snapchat കുടുംബ സുരക്ഷാ ഹബ്
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന ഒരു അന്തരീക്ഷത്തിൽ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ട്, പരമ്പരാഗത സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായി Snapchat-നെ ബോധപൂർവം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. Snapchat എങ്ങനെ പ്രവർത്തിക്കുന്നു, കൗമാരക്കാർക്കായി ഞങ്ങൾ നൽകുന്ന പ്രധാന പരിരക്ഷകൾ, ഞങ്ങളുടെ സുരക്ഷാ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നിവയെക്കുറിച്ച് അറിയുക.
രക്ഷിതാക്കൾക്കുള്ള സുരക്ഷാ ഗൈഡുകൾ

Snapchat എന്താണ്?
13 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ആശയവിനിമയ സേവനമാണ് Snapchat. കൗമാരക്കാർക്കും ചെറുപ്പക്കാർക്കും ഇടയിൽ ഇത് വളരെ ജനപ്രിയമാണ്, അവർ യഥാർത്ഥ ജീവിതത്തിൽ ഇടപഴകുന്ന രീതികൾക്ക് സമാനമായി തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കാൻ പ്രധാനമായി ഇത് ഉപയോഗിക്കുന്നു.

Snapchat-ൽ കൗമാരക്കാർക്കുള്ള പരിരക്ഷകൾ
അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിലും അപരിചിതരിൽ നിന്നുള്ള അനാവശ്യ സമ്പർക്കം തടയുന്നതിലും പ്രായത്തിന് അനുയോജ്യമായ ഉള്ളടക്ക അനുഭവം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ Snapchat-ലെ കൗമാരക്കാർക്ക് അധിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

Snapchat -ന്റെ കുടുംബ കേന്ദ്രത്തെ കുറിച്ച്
Snapchat-ൽ കൗമാരക്കാരെ സംരക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ അങ്ങേയറ്റം ഗൗരവമായി എടുക്കുന്നു. ഇതിന്റെ ഭാഗമായി, കൗമാരക്കാർക്ക് Snapchat സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ രക്ഷിതാക്കൾക്ക് ഇൻ-ആപ്പ് സുരക്ഷാ ഉപകരണങ്ങളും ഉറവിടങ്ങളും നൽകി അവരെ സജ്ജരാക്കുന്നു.
Snapchat-ൽ രക്ഷിതാക്കൾക്കുള്ള വീഡിയോ ഉറവിടങ്ങൾ
Snapchat എന്താണെന്നും, നിങ്ങളുടെ കുടുംബവുമായി ബന്ധം നിലനിർത്താൻ ഇത് എങ്ങനെ സഹായിക്കുമെന്നും, കൗമാരക്കാർക്ക് Snapchat സുരക്ഷിതമാക്കാൻ ഞങ്ങൾക്കുള്ള പരിരക്ഷകൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ ഈ വീഡിയോകൾ കാണുക.
Snapchat-നെ കുറിച്ച്
നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി പ്രകടനാത്മകമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനാണ് Snapchat നിർമ്മിച്ചിരിക്കുന്നത്, കൂടാതെ Snapchat-ലെ കൗമാരക്കാർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അനുഭവം ലഭിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ഗാഢമായി പ്രതിജ്ഞാബദ്ധരാണ്.
പതിവ് ചോദ്യങ്ങൾ
Snapchat എന്താണ്?
മിക്ക ആളുകളും തങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചാറ്റിംഗ്, സ്നാപ്പിംഗ് (ചിത്രങ്ങളിലൂടെ സംസാരിക്കൽ) അല്ലെങ്കിൽ വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സേവനമാണ് Snapchat.
Snapchat-ന് പ്രായപരിധിയോ കുറഞ്ഞ പ്രായമോ ഉണ്ടോ?
ഒരു Snapchat അക്കൗണ്ട് സൃഷ്‌ടിക്കാൻ കൗമാരക്കാർക്ക് കുറഞ്ഞത് 13 വയസ്സ് എങ്കിലും പ്രായമുണ്ടായിരിക്കണം. ഒരു അക്കൗണ്ട് 13 വയസ്സിന് താഴെയുള്ള ഒരാളുടേതാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, പ്ലാറ്റ്‌ഫോമിൽ നിന്ന് അവരുടെ അക്കൗണ്ട് എടുത്തുകളയുകയും അവരുടെ ഡാറ്റ ഇല്ലാതാക്കുകയും ചെയ്യും. അറിവോടെയുള്ള ഒരു തീരുമാനമെടുക്കാൻ നിങ്ങളുടെ കുടുംബത്തിനെ സഹായിക്കുന്നത് എങ്ങനെയെന്നറിയുന്നതിനായി Snapchat-ലെ ഈ പേജിൽ നിന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കുമായി നിങ്ങൾക്ക് കോമൺ സെൻസ് മീഡിയയുടെ Snapchat-ലേക്കുള്ള അൾട്ടിമേറ്റ് ഗൈഡ് സന്ദർശിക്കാം.
കൗമാരക്കാർക്കുള്ള ഞങ്ങളുടെ Snapchat സുരക്ഷാ പരിരക്ഷകളിൽ നിന്ന് പ്രയോജനം നേടുന്നതിന്, കൃത്യമായ ജന്മദിനം നൽകി കൗമാരക്കാർ ആപ്പിൽ ചേരേണ്ടത് വളരെ പ്രധാനമാണ്. Snapchat-ലെ ഈ സുരക്ഷാ മുൻകരുതലുകൾ കൗമാരക്കാർ മറികടക്കുന്നത് തടയാൻ സഹായിക്കുന്നതിന്, നിലവിൽ Snapchat അക്കൗണ്ടുകളുള്ള 13-17 വയസ്സ് പ്രായമുള്ളവർക്ക് അവരുടെ ജനന വർഷം 18 വയസ്സോ അതിൽ കൂടുതലോ ആയി മാറ്റാൻ ഞങ്ങൾ അനുവദിക്കില്ല.
Snapchat കൗമാരക്കാരെ എങ്ങനെ സംരക്ഷിക്കുന്നു?
അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിലും അപരിചിതരിൽ നിന്നുള്ള അനാവശ്യ സമ്പർക്കം തടയുന്നതിലും പ്രായത്തിന് അനുയോജ്യമായ ഉള്ളടക്ക അനുഭവം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ Snapchat-ലെ കൗമാരക്കാർക്ക് അധിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
Snapchat-ലെ ഒരു സുരക്ഷാ ആശങ്ക ഞാൻ എങ്ങനെ റിപ്പോർട്ട് ചെയ്യും?
കൗമാരക്കാർക്കും രക്ഷിതാക്കൾക്കും ഒരുപോലെ തങ്ങളുടെ സുരക്ഷാ ആശങ്ക രഹസ്യമായി ഞങ്ങളോട് റിപ്പോർട്ട് ചെയ്യാനുള്ള എളുപ്പവഴികൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു - നേരിട്ടോ അതോ ആപ്പിലോ, Snapchat അക്കൗണ്ട് ഇല്ലാത്തവർക്ക് ഓൺലൈനായോ.
Snapchat -ന് സ്വകാര്യതാ ക്രമീകരണം ഉണ്ടോ?
അതെ, സ്വതവേ, Snapchat-ൽ കൗമാരക്കാർക്കുള്ള പ്രധാന സുരക്ഷാ, സ്വകാര്യത ക്രമീകരണങ്ങൾ ഞങ്ങൾ കർശനമായ മാനദണ്ഡങ്ങൾക്കനുസരിച്ച് സജ്ജമാക്കുന്നു.
എല്ലാ ഉപയോക്താക്കൾക്കുമായുള്ള കോൺടാക്റ്റ് ക്രമീകരണങ്ങൾ സുഹൃത്തുക്കൾക്കും ഫോൺ കോൺടാക്റ്റുകൾക്കും മാത്രമായി സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ അത് വിപുലീകരിക്കാൻ കഴിയില്ല.
ലൊക്കേഷൻ പങ്കിടൽ ഡിഫോൾട്ടായി ഓഫാണ്. ഞങ്ങളുടെ Snap മാപ്പിൽ ലൊക്കേഷൻ പങ്കിടൽ ഫീച്ചർ ഉപയോഗിക്കാൻ സ്നാപ്പ്ചാറ്റർമാർ തീരുമാനിക്കുകയാണെങ്കിൽ, ഇതിനകം അവരുടെ സുഹൃത്തുക്കളായ ആളുകളുമായി മാത്രമേ അവർക്ക് അവരുടെ ലൊക്കേഷൻ പങ്കിടാൻ സാധ്യമാകൂ. അംഗീകരിച്ച സുഹൃത്തുക്കളല്ലാതെ വേറെ ഒരാളുമായി ഒരിക്കലും ലൊക്കേഷൻ പങ്കിടാൻ ഓപ്ഷനില്ല.
കുടുംബ കേന്ദ്രം എന്താണ്, എനിക്ക് അത് എങ്ങനെ ആക്‌സസ് ചെയ്യാൻ കഴിയും?
കുടുംബ കേന്ദ്രം എന്നത് മാതാപിതാക്കൾക്ക് അവരുടെ കൗമാരക്കാരായ കുട്ടികൾ ആരുമായാണ് സുഹൃത്തുക്കളെന്നും അടുത്തിടെ ആരുമായാണ് അവർ സന്ദേശമയച്ചതെന്നും കാണാനും, അവരുടെ ലൊക്കേഷൻ അഭ്യർത്ഥിക്കാനും, Snapchat-ൽ കൗമാരക്കാരുടെ സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങൾ കാണാനും മറ്റും അവർക്ക് സാധിക്കുന്ന ഞങ്ങളുടെ ഇൻ-ആപ്പ് ഉറവിടമാണ്.
ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ?

Developed with guidance from