ശരിക്കുള്ള ജീവിതത്തിലെ സംഭാഷണങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് Snapchat-ലെ സംഭാഷണങ്ങൾ ഡിഫോൾട്ട് ആയി ഇല്ലാതാകുന്നു. സോഷ്യൽ മീഡിയയ്ക്ക് മുമ്പ്, സുഹൃത്തുക്കളുമായുള്ള നമ്മുടെ രസകരവും സ്വതസിദ്ധവും ബാലിശവുമായ സംസാരങ്ങൾ നമ്മുടെ ഓർമ്മകളിൽ മാത്രമാണുണ്ടായിരുന്നത്! ആ ചാലകശക്തിയെ പ്രതിഫലിപ്പിക്കുന്നതിനാണ് Snapchat രൂപകൽപ്പന ചെയ്തിരിക്കുന്നത്, സമ്മർദ്ദമോ മുൻവിധിയോ ഒന്നുമില്ലാതെ സ്വയം തുറന്നുപറയാൻ ആളുകളെ സഹായിക്കുന്നതിന്.
Snapchat-ലെ സംഭാഷണങ്ങൾ ഡിഫോൾട്ട് ആയി ഇല്ലാതാകുന്നുണ്ടെങ്കിലും, കൗമാരക്കാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമുള്ള ഹാനികരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവലോകനം ചെയ്യുമ്പോൾ ഞങ്ങൾക്ക് ഡാറ്റ സൂക്ഷിക്കാനാകുമെന്ന് അറിയുന്നത് പ്രധാനമാണ്. ചില സന്ദർഭങ്ങളിൽ, നിയമപാലകരോട് ഒരു സംഭവത്തെക്കുറിച്ച് പറയുന്നത് ഇതിൽ ഉൾപ്പെടുന്നു. അധികാരികൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഈ ഡാറ്റ കൂടുതൽ കുറേക്കാലം സൂക്ഷിക്കുന്നു, കൂടാതെ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സഹായിക്കുന്നതിന് ഞങ്ങൾ നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നു.
അറിയാൻ സഹായകരം! സ്നാപ്പുകളും ചാറ്റുകളും ഡിഫോൾട്ട് ആയി ഇല്ലാതാകാം, എന്നാൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ആർക്കും കമ്പ്യൂട്ടറിൽ നിന്നോ ഫോൺ സ്ക്രീനിൽ നിന്നോ എന്തും പിടിച്ചെടുക്കാൻ കഴിയും. ഓൺലൈനിൽ എന്തെങ്കിലും പങ്കിടുന്ന കാര്യത്തിൽ, സ്വകാര്യമോ സെൻസിറ്റീവോ ആയ ചിത്രങ്ങളും വിവരങ്ങളും – പങ്കാളിയുമായോ അടുത്ത സുഹൃത്തുമായോ പോലും – അഭ്യർത്ഥിക്കുന്നതിലും ആർക്കെങ്കിലും അയച്ചുകൊടുക്കുന്നതിലും വളരെ ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്.