Snapchat 101

13 വയസും അതിൽ കൂടുതലും പ്രായമുള്ള ആളുകൾക്കായി രൂപകൽപ്പന ചെയ്ത ഒരു ആശയവിനിമയ സേവനമാണ് Snapchat. കൗമാരക്കാർക്കും മുതിർന്ന യുവാക്കൾക്കും ഇത് വളരെ ജനപ്രിയമാണ്, അവർ യഥാർത്ഥ ജീവിതത്തിൽ ഇടപഴകുന്ന രീതികൾക്ക് സമാനമായി തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കാൻ മുഖ്യമായി ഇത് ഉപയോഗിക്കുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്താൻ പഴയ തലമുറയിലെ ആളുകൾ ടെക്സ്റ്റ് മെസേജിംഗ് അല്ലെങ്കിൽ അവരുടെ ഫോൺ ഉപയോഗിക്കുന്നതിന് സമാനമാണിത്. നിങ്ങൾ Snapchat ഉപയോഗിക്കുന്നില്ലെങ്കിൽ, ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ദ്രുതമായി ഇവിടെ കാണാം.

അടിസ്ഥാന കാര്യങ്ങൾ

ആരോഗ്യകരവും സുരക്ഷിതവുമായ ഒരു അനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ ഉദ്ദേശ്യപൂർണമായിട്ടാണ് Snapchat രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലൈക്കുകളും അഭിപ്രായങ്ങളുമുള്ള ഒരു അൽഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പൊതു വാർത്താ ഫീഡിലേക്ക് Snapchat തുറക്കുന്നില്ല. പകരം, ആപ്പ് ഒരു ക്യാമറയിലേക്ക് തുറക്കുന്നു, കൂടാതെ അഞ്ച് ടാബുകൾ ഉണ്ട്: ക്യാമറ, ചാറ്റ്, മാപ്പ്, സ്റ്റോറികൾ, സ്പോട്ട്‌ലൈറ്റ്. കൂടുതൽ അറിയാൻ വീഡിയോ പരിശോധിക്കുക:

Snapchat-നെ കുറിച്ചുള്ള വിശദീകരണം

Snapchat-ൽ സന്ദേശമയയ്ക്കൽ പ്രവർത്തിക്കുന്ന വിധം

ശരിക്കുള്ള ജീവിതത്തിലെ സംഭാഷണങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് Snapchat-ലെ സംഭാഷണങ്ങൾ ഡിഫോൾട്ട് ആയി ഇല്ലാതാകുന്നു. സോഷ്യൽ മീഡിയയ്ക്ക് മുമ്പ്, സുഹൃത്തുക്കളുമായുള്ള നമ്മുടെ രസകരവും സ്വതസിദ്ധവും ബാലിശവുമായ സംസാരങ്ങൾ നമ്മുടെ ഓർമ്മകളിൽ മാത്രമാണുണ്ടായിരുന്നത്! ആ ചാലകശക്തിയെ പ്രതിഫലിപ്പിക്കുന്നതിനാണ് Snapchat രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, സമ്മർദ്ദമോ മുൻവിധിയോ ഒന്നുമില്ലാതെ സ്വയം തുറന്നുപറയാൻ ആളുകളെ സഹായിക്കുന്നതിന്.

Snapchat-ലെ സംഭാഷണങ്ങൾ ഡിഫോൾട്ട് ആയി ഇല്ലാതാകുന്നുണ്ടെങ്കിലും, കൗമാരക്കാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമുള്ള ഹാനികരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവലോകനം ചെയ്യുമ്പോൾ ഞങ്ങൾക്ക് ഡാറ്റ സൂക്ഷിക്കാനാകുമെന്ന് അറിയുന്നത് പ്രധാനമാണ്. ചില സന്ദർഭങ്ങളിൽ, നിയമപാലകരോട് ഒരു സംഭവത്തെക്കുറിച്ച് പറയുന്നത് ഇതിൽ ഉൾപ്പെടുന്നു. അധികാരികൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഈ ഡാറ്റ കൂടുതൽ കുറേക്കാലം സൂക്ഷിക്കുന്നു, കൂടാതെ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സഹായിക്കുന്നതിന് ഞങ്ങൾ നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

അറിയാൻ സഹായകരം! സ്‌നാപ്പുകളും ചാറ്റുകളും ഡിഫോൾട്ട് ആയി ഇല്ലാതാകാം, എന്നാൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ആർക്കും കമ്പ്യൂട്ടറിൽ നിന്നോ ഫോൺ സ്‌ക്രീനിൽ നിന്നോ എന്തും പിടിച്ചെടുക്കാൻ കഴിയും. ഓൺലൈനിൽ എന്തെങ്കിലും പങ്കിടുന്ന കാര്യത്തിൽ, സ്വകാര്യമോ സെൻസിറ്റീവോ ആയ ചിത്രങ്ങളും വിവരങ്ങളും – പങ്കാളിയുമായോ അടുത്ത സുഹൃത്തുമായോ പോലും – അഭ്യർത്ഥിക്കുന്നതിലും ആർക്കെങ്കിലും അയച്ചുകൊടുക്കുന്നതിലും വളരെ ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്.

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ സ്നാപ്പ്ചാറ്റർമാരെ സഹായിക്കുന്നതിന് ഞങ്ങൾക്ക് വ്യക്തമായ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. ലൈംഗിക ചൂഷണം, അശ്ലീലദൃശ്യങ്ങൾ, നിരോധിത മയക്കുമരുന്ന് വിൽപ്പന, അതിക്രമം, സ്വയം ഉപദ്രവിക്കൽ, തെറ്റായ വിവരങ്ങൾ എന്നിവ പോലുള്ള നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കവും പെരുമാറ്റവും ഈ ചട്ടങ്ങൾ നിരോധിക്കുന്നു. ഞങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഒരു വലിയ പ്രേക്ഷകരിലേക്ക് എത്തുന്നത് തടയുന്നതിന് ഞങ്ങളുടെ പൊതു ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളിലും സ്റ്റോറികളിലും സ്പോട്ട്‌ലൈറ്റിലും ഞങ്ങൾ അധിക മോഡറേഷൻ പ്രയോഗിക്കുന്നു.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനും സംഭവ്യമായ അപകടങ്ങൾ ഒഴിവാക്കുന്നതിനും, Snapchat ഉപയോക്താക്കൾ, മാതാപിതാക്കൾ, നിയമപാലകർ എന്നിവരിൽ നിന്നുള്ള സജീവമായ കണ്ടെത്തൽ ഉപകരണങ്ങളും റിപ്പോർട്ടുകളും ഞങ്ങൾ ഉപയോഗിക്കുന്നു. ഈ റിപ്പോർട്ടുകൾ അന്വേഷിക്കുന്ന 24/7 ഗ്ലോബൽ ട്രസ്റ്റ് & സേഫ്റ്റി ടീം ഞങ്ങൾക്കുണ്ട്, മിക്ക കേസുകളിലും, Snapchat-ന്റെ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി അവർ ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുക്കും. അതിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകൽ, ഉള്ളടക്കം നീക്കം ചെയ്യൽ, ഒരു അക്കൗണ്ട് നിരോധിക്കൽ, നിയമപാലകർക്ക് റിപ്പോർട്ട് നൽകൽ എന്നിവ ഉൾപ്പെടാം.

കൗമാരക്കാർക്കുള്ള സേഫ്ഗാർഡുകൾ

കൗമാരക്കാരെ Snapchat-ൽ സുരക്ഷിതമായി ഇരിക്കുവാൻ ഞങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് കാണുക.