കൗമാരക്കാർക്കുള്ള സേഫ്ഗാർഡുകൾ

Snapchat-നെ രസകരവും സുരക്ഷിതവുമായ ഒരു ചുറ്റുപാടാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിലും അപരിചിതരിൽ നിന്നുള്ള അനാവശ്യ സമ്പർക്കം തടയുന്നതിലും പ്രായത്തിന് അനുയോജ്യമായ ഉള്ളടക്ക അനുഭവം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ കൗമാരക്കാർക്ക് അധിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ Snapchat സെയ്ഫ്‌ഗാർഡുകളെ കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ.

Snapchat സുരക്ഷാ സംവിധാനങ്ങൾ, വിശദീകരിച്ചത്

കൗമാരക്കാർക്കുള്ള ഞങ്ങളുടെ പ്രധാന പരിരക്ഷകളുടെ വിശദാംശങ്ങൾ

അനാവശ്യ സമ്പർക്കത്തിനെതിരായ സംരക്ഷണം

സ്‌നാപ്ചാറ്റിൽ ഒരു കൗമാരക്കാരൻ ഒരാളുമായി ചങ്ങാത്തത്തിലാകുമ്പോൾ, അത് അവർക്കറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരാളാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. അത് ചെയ്യാൻ, ഞങ്ങൾ:

  • കൗമാരപ്രായക്കാർ Snapchat-ലെ സുഹൃത്തുക്കളോ അവരുടെ ഫോണിലെ നിലവിലുള്ള കോൺടാക്റ്റോ അല്ലാത്ത പക്ഷം, മറ്റൊരാളുമായി പരസ്പരം ആശയവിനിമയം നടത്താൻ അവരെ അനുവദിക്കരുത്.

  • അനവധി പരസ്പര സുഹൃത്തുക്കളോ നിലവിലുള്ള ഫോൺ കോൺടാക്റ്റുകളോ ഇല്ലെങ്കിൽ അപരിചിതർക്ക് കൗമാരക്കാരെ തിരയൽ ഫലങ്ങളിൽ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുക. കൗമാരക്കാരെ Snapchat-ൽ അപരിചിതർക്കായി കാണിക്കാതിരിക്കുക യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലും, ഒരു കൗമാരക്കാരനെ അവൻെറ സുഹൃദ് വലയത്തിനു പുറത്തുള്ള മറ്റൊരു ഉപയോക്താവിനു വേണ്ടി സുഹൃത്തായി നിർദ്ദേശിക്കുന്നത് ഞങ്ങൾ പ്രയാസമുള്ളതാക്കുന്നു.

  • നിങ്ങളുടെ കൗമാരക്കാർക്ക് ചിലരുമായി മേലിൽ സമ്പർക്കം പുലർത്താൻ താൽപ്പര്യമില്ലെങ്കിൽ അവരെ തടയാനായി എളുപ്പമുള്ള Snapchat സുരക്ഷാ ടൂളുകൾ വാഗ്ദാനം ചെയ്യുക.

  • പൊതു സുഹൃത്ത് അല്ലാത്ത ആരെങ്കിലും നിങ്ങളുടെ കൗമാരക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചാൽ അവർക്ക് ഒരു ഇൻ-ആപ്പ് മുന്നറിയിപ്പ് അയയ്ക്കുക.

ഗുരുതരമായ ഉപദ്രവങ്ങൾക്കെതിരെയുള്ള അസഹിഷ്ണുത അഥവാ സീറോ ടോളറൻസ്

മറ്റൊരു സ്‌നാപ്‌ചാറ്ററിന് ശാരീരികമോ വൈകാരികമോ ആയ ഗുരുതര ദോഷം വരുത്തുന്ന വിധം കഠിനമായ കുറ്റകൃത്യങ്ങൾ ചെയ്‌ത് ഞങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന ആളുകളോട് ഞങ്ങൾക്ക് സഹിഷ്ണുതയില്ല. ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ ഉടൻ തന്നെ അവരുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും അവർ Snapchat-ൽ തിരിച്ചെത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നതാണ്. ഞങ്ങൾ നിയമപാലകരോട് സത്വരനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും അവരുടെ അന്വേഷണങ്ങളെ പിന്തുണയ്ക്കുന്ന വിധം പ്രവർത്തിക്കുകയും ചെയ്യുന്നു.

കൗമാരക്കാർക്കുള്ള Snapchat പ്രായാനുജിത ഉള്ളടക്കം

സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ആശയവിനിമയത്തിനായി ഏറ്റവും സാധാരണമായി Snapchat ഉപയോഗിക്കുമ്പോൾ ഞങ്ങൾ ഉള്ളടക്കത്തിനായി രണ്ട് പ്രധാന പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്നു - സ്റ്റോറികളുടെയും സ്പോട്ട്‌ലൈറ്റിൻെറയും.- ഇവിടെ അംഗീകാരമുള്ള മീഡിയ ഓർഗനൈസേഷനുകളും സ്രഷ്‌ടാക്കളും സ്‌നാപ്‌ചാറ്ററുകളും പ്രസിദ്ധീകരിച്ച പൊതു സ്റ്റോറികളും വീഡിയോകളും സ്‌നാപ്‌ചാറ്റർമാർക്ക് കണ്ടെത്താനാകും.

ഞങ്ങളുടെ ആപ്പിന്റെ ഈ വിഭാഗങ്ങളിൽ, മോഡറേറ്റ് ചെയ്യാത്ത ഉള്ളടക്കം വ്യാപകമായി പങ്കിടുന്നതിൻെറ പരിധി ഞങ്ങൾ പരിമിതപ്പെടുത്തുന്നു. ഈ പൊതു ഉള്ളടക്കം വലിയൊരു പ്രേക്ഷകരിലേക്ക് പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പായി നിങ്ങൾ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഞങ്ങൾ പരിരക്ഷയ്ക്കായുള്ള ഉപകരണങ്ങളും അധിക അവലോകന പ്രക്രിയകളും ഉപയോഗിക്കുന്നു.

Snapchat-ലെ കൗമാരക്കാർക്ക് പ്രത്യേകമായി, അവടുടെ പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്ക അനുഭവം ഉണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഞങ്ങൾക്ക് അധിക പരിരക്ഷയുണ്ട്. അത് ചെയ്യാൻ, ഞങ്ങൾ:

  • പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്ന പൊതു അക്കൗണ്ടുകൾ കണ്ടെത്താൻ ശക്തമായ മുൻകരുതൽ കണ്ടെത്തൽ ടൂളുകൾ ഉപയോഗിക്കുക. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കൂടുതൽ ഫലപ്രദമായി തകർക്കാൻ ഒരു പുതിയ സ്ട്രൈക്ക് സിസ്റ്റവും ഇതിനോടൊപ്പം ഉപയോഗിക്കുക.

  • Snapchat രക്ഷാകർതൃ നിയന്ത്രണങ്ങളുടെ ഭാഗമായി കർശനമായ ഉള്ളടക്ക നിയന്ത്രണം ക്രമപ്പെടുത്താനുള്ള അധികാരം മാതാപിതാക്കൾക്ക് നൽകുക. Snapchat കുടുംബം - Snapchat-ൽ കൗമാരക്കാർ ആരോടാണ് സംസാരിക്കുന്നതെന്ന് നിരീക്ഷിക്കാനും ഉള്ളടക്കത്തിലുള്ള നിയന്ത്രണങ്ങൾ ക്രമീകരിക്കാനും രക്ഷിതാക്കളെ Snapchat കേന്ദ്രം അനുവദിക്കുന്നു - ഇത് സുരക്ഷയെക്കുറിച്ചുള്ള പ്രധാന സംഭാഷണങ്ങൾ പറഞ്ഞു തരാൻ ആവശ്യപ്പെടുന്നതിനു സഹായിക്കും.

കൂടുതൽ വിരങ്ങൾക്കായി ഇവിടെ നോക്കുക.

കൗമാരക്കാർക്കുള്ള ശക്തമായ ഡിഫോൾട്ട് ക്രമീകരണങ്ങൾ

യഥാർത്ഥ ജീവിതത്തിൽ, സൗഹൃദങ്ങൾ സുരക്ഷിതത്വത്തിന്റെയും പരിരക്ഷയുടെയും സ്വകാര്യതയുടെയും ഭാഗമായാണ് വരേണ്ടത്, അതേ തത്ത്വം ഞങ്ങൾ Snapchat-ലും ബാധകമാക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ കൗമാരക്കാർക്കുള്ള പ്രധാന സുരക്ഷാ, സ്വകാര്യതാ ക്രമീകരണം കർശനമായ മാനദണ്ഡങ്ങളിലൂടെ പാലിക്കുന്നത്. അത് ചെയ്യാൻ, ഞങ്ങൾ:

  • കൗമാരക്കാർക്കുള്ള കോൺടാക്റ്റ് ക്രമീകരണം അവരുടെ സുഹൃത്തുക്കൾക്കും ഫോൺ കോൺടാക്റ്റുകൾക്കും മാത്രമായി സജ്ജീകരിച്ചിരിക്കുന്നു, അവ അപരിചിതരിലേക്ക് വികസിപ്പിക്കാനാകില്ല. നിലവിലുള്ള Snapchat സുഹൃത്തല്ലാത്ത ഒരാൾ അല്ലെങ്കിൽ അവരുടെ ഫോൺ കോൺടാക്‌റ്റുകളിൽ ഉള്ള മറ്റൊരു വ്യക്തി കൗമാരക്കാരുമായി ബന്ധപ്പെടുന്നത് തടയാൻ ഈ പരിരക്ഷ മൂലം സാധിക്കുന്നു.

  • ഡിഫോൾട്ടായി ലൊക്കേഷൻ പങ്കിടൽ ഓഫാക്കുക. ഞങ്ങളുടെ Snapchat മാപ്പിൽ ലൊക്കേഷൻ പങ്കിടൽ ഫീച്ചർ ഉപയോഗിക്കാൻ സ്നാപ്പ്ചാറ്റർമാർ തീരുമാനിക്കുകയാണെങ്കിൽ, ഇതിനകം അവരുടെ സുഹൃത്തുക്കളായ ആളുകളുമായി മാത്രമേ അവർക്ക് അവരുടെ ലൊക്കേഷൻ പങ്കിടാൻ സാധ്യമാകൂ.

  • കൗമാരക്കാർക്ക് അവരുടെ സ്വകാര്യതാ ക്രമീകരണങ്ങളും അക്കൗണ്ട് സുരക്ഷയും പരിശോധിക്കാൻ പതിവായി ഓർമ്മപ്പെടുത്തലുകൾ അയയ്‌ക്കുക. കൗമാരക്കാർ രണ്ട്-ഘടക പ്രാമാണീകരണം പ്രവർത്തനക്ഷമമാക്കുന്നതിനും അവരുടെ ഇമെയിലും ഫോൺ നമ്പറും പരിശോധിച്ചുറപ്പിക്കുന്നതിനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. Snapchat-ലെ കൗമാരക്കാരെ അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിൽ നിന്ന് തടയാനും അവരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

വേഗമേറിയതും ലളിതവുമായ റിപ്പോർട്ടിംഗ് ടൂളുകൾ

Snapchat-ൽ കൗമാരക്കാർക്കും രക്ഷിതാക്കൾക്കും ഒരു സുരക്ഷാ ആശങ്ക നേരിട്ടാൽ അത് Snapchat-ൽ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ എളുപ്പവഴികൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഉപയോഗിക്കാനായി Snapchat അക്കൗണ്ട് ആവശ്യമില്ലാത്ത ഓൺലൈൻ റിപ്പോർട്ടിംഗ് ടൂളുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

  • Snapchat-ൽ റിപ്പോർട്ടിംഗ് രഹസ്യാത്മകമാണ്. ആരാണ് റിപ്പോർട്ട് ചെയ്തത് എന്ന് ഞങ്ങൾ Snapchatters-നോട് പറയുന്നില്ല.

  • ഞങ്ങൾക്ക് 24/7 ഗ്ലോബൽ ട്രസ്റ്റ് & സേഫ്റ്റി ടീം ഉണ്ട്. നിങ്ങളോ നിങ്ങളുടെ കൗമാരക്കാരനോ എന്തെങ്കിലും റിപ്പോർട്ട് ചെയ്യുമ്പോൾ, അത് ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീമിലേക്ക് നേരിട്ട് പോകുന്നതിനാൽ അവർക്ക് വേഗത്തിൽ നടപടിയെടുക്കാനാകും.

  • Snapchat-ലെ സംഭാഷണങ്ങൾ ഡിഫോൾട്ടായി ഇല്ലാതാക്കിയാലും, കൗമാരക്കാരിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ഉള്ള റിപ്പോർട്ടുകൾ ഞങ്ങൾ അവലോകനം ചെയ്യുമ്പോൾ അതിൻെറ ഡാറ്റ നിലനിർത്തുന്നതായിരിക്കും. ചില സന്ദർഭങ്ങളിൽ, നിയമപാലകരോട് ഒരു സംഭവത്തിനെ കുറിച്ച് പരാമർശിക്കുന്നത് പോലും ഇതിൽ ഉൾപ്പെട്ടേക്കാം. അധികാരികൾ ഫോളോ അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഈ ഡാറ്റ കൂടുതൽ സമയത്തേക്ക് നിലനിർത്തും.

Snapchat 13 വയസ്സിന് മുകളിലുള്ള കൗമാരക്കാർക്ക് മാത്രമുള്ളതാണ്

ഒരു Snapchat അക്കൗണ്ട് സൃഷ്‌ടിക്കാൻ കൗമാരക്കാർക്ക് കുറഞ്ഞത് 13 വയസ്സ് എങ്കിലും പ്രായമുണ്ടായിരിക്കണം. ഒരു അക്കൗണ്ട് 13 വയസ്സിന് താഴെയുള്ള വ്യക്തിയുടേതാണെന്ന് ഞങ്ങൾക്ക് ബോധ്യമായാൽ, പ്ലാറ്റ്‌ഫോമിൽ നിന്ന് അവരുടെ അക്കൗണ്ട് ഞങ്ങൾ നീക്കംചെയ്യുകയും അവരുടെ ഡാറ്റ ഇല്ലാതാക്കുകയും ചെയ്യും.

നിങ്ങളുടെ കൗമാരക്കാർ അവരുടെ കൃത്യമായ ജന്മദിനം തന്നെ സൈൻ അപ്പ് ചെയ്യുമ്പോൾ കൊടുക്കേണ്ടത് നിർണായകമാണ്, എങ്കിൽ, അവർക്ക് കൗമാരക്കാർക്കുള്ള ഞങ്ങളുടെ സുരക്ഷാ പരിരക്ഷകളിൽ നിന്നുള്ള പ്രയോജനം നേടാനാകും. കൗമാരപ്രായക്കാരെ ഈ സുരക്ഷാ മാർഗങ്ങൾ മറികടക്കുന്നതിൽ നിന്ന് തടയാൻ വേണ്ടി, നിലവിലുള്ള Snapchat അക്കൗണ്ടുകളുള്ള 13-17 വയസ് പ്രായമുള്ളവരെ, അവരുടെ ജനന വർഷം 18 വയസോ അതിൽ കൂടുതലോ ആയി തിരുത്തി മാറ്റാൻ ഞങ്ങൾ അനുവദിക്കുന്നതല്ല.

മാതാപിതാക്കൾക്കുള്ള ഉപകരണങ്ങളും ഉപാധികളും

മാതാപിതാക്കൾക്കും പരിചരിക്കുന്നവർക്കും വേണ്ടിയുള്ള ഉപകരണങ്ങളും ഉപാധികളും അറിയുക.